കിളിമാനൂർ: മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് മൂർത്തിക്കാവ് മസ്ജിദ് ഉദ്ഘാടനവും മതസൗഹർദ സമ്മേളനവും നാളെ നടക്കും.മസ്ജിദ് ഉദ്ഘാടനം വൈകിട്ട് 4ന് മുൻ ഹജ്ജ് കമ്മിറ്റി ചെയർമാനും ദക്ഷിണ കേരള ജംഇയത്തുൽ ഉലമ അൽ ഹാജ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിക്കും.മത സൗഹാർദ സദസ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ജമാ അത്ത് പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിക്കും.ഒ.എസ്.അംബിക എം.എൽ.എ മുഖ്യാതിഥിയായിരിക്കും.ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്തംഗം ജി.ജി ഗിരി കൃഷ്ണൻ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി,പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ,ജനാബ് ചന്ദനത്തോപ്പ് എ.ഷിഹാബുദീൻ മൗലവി എന്നിവർ പങ്കെടുക്കും.