പാലോട്: കേരളകൗമുദിയും കൗമുദി ടി.വിയും സംയുക്തമായി സംഘടിപ്പിച്ച ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റിന്റെ സമ്മാനദാനം 14ന് ഉച്ചയ്‌ക്ക് 3ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടക്കും. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷനാകും.

അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ ഡി.കെ. മുരളി, കെ.ബി. ഗണേശ് കുമാർ, ജി. സ്റ്റീഫൻ, ചലച്ചിത്ര സംവിധായകൻ മനോജ് പാലോടൻ, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, മെമ്പർ ഗീതാ പ്രിജി, വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അജീഷ് വൃന്ദാവനം, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, പിന്നണി ഗായകൻ എം.ജി. സ്വരസാഗർ തുടങ്ങിയവർ പങ്കെടുക്കും.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് രണ്ടുഘട്ടങ്ങളായി നടത്തിയ പ്രാഥമിക മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പത്തുപേരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.