ബാലരാമപുരം:ക്ഷീര വികസന വകുപ്പ് നേമം ബ്ലോക്ക് ,ബ്ലോക്ക് പരിധിയിലെ ക്ഷീര സഹകരണ സംഘങ്ങൾ, ഗ്രാമ പഞ്ചായത്തുകൾ,മിൽമ കെ.എൽ.ഡി. ബോർഡ്,ആത്മ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നേമം ബ്ലോക്ക് ക്ഷീര കർഷക സംഗമം ഇന്ന് രാവിലെ 9 മുതൽ പുന്നക്കാട് ക്ഷീരോദ്പാദക സഹകരണ സംഘത്തിൽ നടക്കും.മന്ത്രി ജി,​ആർ. അനിൽ ഉദ്ഘാടനം ചെയ്യും.എം.എൽ.എ മാരായ അഡ്വ.എം.വിൻസെന്റ്,​അഡ്വ.ഐ. ബി.സതീഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ,​നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ,​ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,​ ക്ഷീര കർഷകക്ഷേമ നിധി ബോർഡ് ചെർമാൻ.വി പി. ഉണ്ണികൃഷ്ണൻ,ടി.ആർ.സി.എം.പി.യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ,ജനപ്രതിനിധികൾ സാങ്കേതിക വിദഗ്ദർ തുടങ്ങിയവർ പങ്കെടുക്കും.