കടയ്ക്കാവൂർ: മണമ്പൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ആഡിറ്റും പബ്ലിക്ക് ഹിയറിംഗും കവലയൂർ ഗുരുമന്ദിരം ഹാളിൽ ചേർന്നു. പഞ്ചായത്തിലെ 16 വാർഡുകളിലേയും ഗ്രാമസഭകൾ പൂർത്തീകരിച്ചാണ് പബ്ലിക്ക് ഹിയറിംഗിലേക്ക് എത്തിയത്. എൽ.എസ് ജി.ഡി അസി. എൻജിനിയർ ഫെബിനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. സുധീർ ഉദ്ഘാടനം ചെയ്തു. നയപ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ് നിർവ്വഹിച്ചു. റിപ്പോർട്ട് സോഷ്യൽ അസി. ബ്ലോക്ക് റിസോഴ്സ് പേഴ്സൺ സലീനാ ബീഗം അവതരിപ്പിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ്. കമ്മിറ്റി ചെയർമാൻ ജയന്തി ഗ്രാമപഞ്ചായത്തംഗങ്ങളായ നിമ്മിഅനിരുദ്ധൻ, ഓമന രാജൻ, സോഫിയ സലിം, ഒലീദ്, വൻകടവ് വിജയൻ, പി. സുരേഷ് കുമാർ, സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീദേവി പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ എൽ.എച്ച്. എന്നിവർ സംസാരിച്ചു. ചർച്ചകൾക്ക് ബ്ലോക്ക് പ്രോഗ്രാം ഒാഫീസർ അരുൺരാജ് മറുപടി പറഞ്ഞു. വൈസ് പ്രസിഡന്റ് ലിസി വി. തമ്പി സ്വാഗതവും അസി. സെക്രട്ടറി ബിനു നന്ദിയും പറഞ്ഞു.