
ഉഴമലയ്ക്കൽ: ഭിന്നശേഷിക്കാരനായ പ്രവീണിന് സ്നേഹ സമ്മാനമായി അലമാര വാങ്ങി നൽകി സി.പി.എം തോളൂർ ബ്രാഞ്ച്.തോളൂർ കുന്നുവിള വീട്ടിൽ താമസമുള്ള ഭിന്നശേഷിക്കാരനായ പ്രവീണിന് കൂട്ടായുള്ളത് അമ്മ പ്രീത മാത്രമാണ്.30 വയസ് പ്രായമുള്ള പ്രവീൺ ജനനം മുതൽ തന്നെ ഭിന്നശേഷിക്കാരനാണ്.രണ്ടു കണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ട പ്രവീണിന് അടുത്തകാലത്താണ് ഒരു കണ്ണിന്റെ ഓപ്പറേഷൻ നടന്നത്. കാഴ്ചശക്തി തിരികെ കിട്ടിയെങ്കിലും ഇനിയും ഒരു കണ്ണിന്റെ ഓപ്പറേഷൻ കൂടി നടക്കാനുണ്ട്. തന്റെ ചികിത്സാ രേഖകളും മറ്റും സൂക്ഷിക്കാൻ ഒരു അലമാര ഇല്ലെന്നവിവരം പ്രവീണും അമ്മ പ്രീതയും സി.പി.എം നേതാക്കളോട് പറഞ്ഞിരുന്നു. അങ്ങനെയാണ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അലമാര വാങ്ങി നൽകിയത്. ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം അഡ്വ: എം.എ. കാസിം അലമാരയുടെ താക്കോൽ പ്രവീണിന് കൈമാറി. സി. ശശികുമാർ, ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സജീന കാസിം, ഷിനു രാജപ്പൻ, ഷാജി മോതിരപ്പള്ളി, വെട്ടയിൽ രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.