
സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഒാപ്പറേഷൻ ജാവയിലും സൂപ്പർ ശരണ്യയിലും തിളങ്ങിയ മമിത ബൈജു സൂര്യയുടെ അനുജത്തിയായി തമിഴിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നെയിൽ ആരംഭിച്ചു.സൂര്യയുടെ ചിത്രത്തിൽ മമിത ബൈജുഅഭിനയിക്കുന്ന വാർത്ത കേരളകൗമുദിയാണ് ആദ്യം പുറത്തുവിട്ടത്. മമിതയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ്. പതിനെട്ടുവർഷത്തിനുശേഷം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. പിതാമഹനുശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായിക. ജി. വി. പ്രകാശ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ടൂഡി എന്റർടെയ്ന്റ്മെന്റിന്റെ ബാനറിൽ ജ്യോതികയാണ് ചിത്രം നിർമ്മിക്കുന്നത്. വെട്രിമാരന്റെ വടിവാസലിലാണ് സൂര്യ ഇനി അഭിനയിക്കുന്നത്.അതേസമയം മലയാളത്തിൽ മമിത ബൈജു പുതിയ ചിത്രം കമ്മിറ്റ് ചെയ്തിട്ടില്ല. പുതുവർഷത്തിൽ എത്തിയ സൂപ്പർ ശരണ്യ, രണ്ട് എന്നീ ചിത്രങ്ങൾ ഒരേ ദിവസമാണ് റിലീസ് ചെയ്തത്.