കുളത്തൂർ : ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ രണ്ടാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 4.10ന് മഹാഗണപതിഹവനം, 5.05ന് നിർമ്മാല്യ ദർശനം, 5.30 ന് അഭിഷേകം,മലർ നൈവേദ്യം. 6ന് ഗുരുപൂജ, 8 മുതൽ 9 വരെ കാഴ്ചശ്രീബലി. 10.30ന് നവ കലശപൂജ തുടർന്ന് അഭിഷേകം,12.30 മുതൽ അന്നദാനം, വൈകിട്ട് 5.30 മുതൽ കാഴ്ചശ്രീബലി, തുടർന്ന് നൃത്തനൃത്യങ്ങൾ 7.15ന് സന്തോഷ് കണ്ണങ്കേരിയുടെ പ്രഭാഷണം,8.30 മുതൽ കാഴ്ചശ്രീബലി. തുടർന്ന് ലഘു ഭക്ഷണം,രാത്രി 9.30 മുതൽ ഫ്യൂഷൻ മ്യൂസിക് എന്നിവ ഉണ്ടാകും.