fg

തിരുവനന്തപുരം: സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമപാലനത്തിലും മികവ് പുലർത്തുന്ന മികച്ച തൊഴിലിടങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ എകസലൻസ് പുരസ്‌കാരത്തിന് എട്ട് സ്ഥാപനങ്ങൾ അർഹരായി. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വ്യാഴാഴ്ച രാവിലെ 10ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മന്ത്രി വി.ശിവൻകുട്ടി ഇവ വിതരണം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. 85 സ്ഥാപനങ്ങൾ നേരത്തെ ഏർപ്പെടുത്തിയിട്ടുള്ള വജ്ര പുരസ്‌കാരത്തിനും 117 സ്ഥാപനങ്ങൾ സുവർണ പുരസ്‌കാരത്തിനും അർഹരായി. സ്ഥാപനങ്ങളെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്താണ് പുരസ്‌കാരം നിശ്ചയിച്ചത്.

പുരസ്കാരത്തിന് അർഹരായവർ

ഭീമ ജൂവലറി , കോട്ടയം (ജൂവലറി മേഖല)
എം.കെ സിൽക്സ് , പാലക്കാട് (ടെക്സ്റ്റൈൽ )
കീസ് ഹോട്ടൽ , തിരുവനന്തപുരം (ഹോട്ടൽ)
സൂറി ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്,കോട്ടയം (സ്റ്റാർ ഹോട്ടൽ)
സേഫ് സോഫ്റ്റ്‌വെയർ ആൻഡ് ഇന്റഗ്രേറ്റഡ് സോല്യൂഷൻസ് , പാലക്കാട് ( ഐ.ടി )
നെക്‌സ, കൊല്ലം (ഒട്ടോമൊബൈൽ ഷോറൂം)
ഡി.ഡി.ആർ.സി എസ്.ആർ.എൽ ,തിരുവനന്തപുരം ( മെഡിക്കൽ ലാബ്)
ആലുക്കാസ് റിയൽറ്റേഴ്സ് , തൃശൂർ (നിർമാണ മേഖല )