ആറ്റിങ്ങൽ:കേരള ക്ഷേത്ര സമന്വയ സമിതി ജില്ലാ സമ്മേളനം ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ നടന്നു. ഗംഗേശാനന്ദ തീർത്ഥപാദർ ഭദ്രദീപം തെളിച്ചു.ആലംകോട് ദാനശീലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പൗഡിക്കോണം അജി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കൊടശ്ശനാട് മുരളി,ഡോ.ദിനേശ് കർത്ത, അജിത് പ്രസാദ്,സിന്ധുരാജൻ പിള്ള,രാജേഷ് പരമേശ്വരരു,ജയചന്ദ്രൻ കിഴക്കനേല,​രാധാകൃഷ്ണൻ,​ഒറ്റൂർ ജയകുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പൗഡിക്കോണം അജി (പ്രസിഡന്റ്)​,​രാധാകൃഷ്ണൻ കടയ്ക്കാവൂർ (ജനറൽ സെക്രട്ടറി)​, ജയകുമാർ കൈപ്പള്ളി (ഹിന്ദു പ്രചാരണ സേവാ സമിതി പ്രസിഡന്റ്)​, പ്രതാപ് (ക്ഷേത്രകലാ സംഘം പ്രസിഡന്റ്)​,രാജേഷ് വർക്കല (സമന്വയ യുവജനവേദി ജില്ലാ ജനറൽ സെക്രട്ടറി)​ എന്നിവരെ തിരഞ്ഞെടുത്തു.