
അക്ഷര ഹാസൻ പ്രധാന വേഷത്തിൽ എത്തുന്ന അച്ചം മടം നാണം പയിർപ്പ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത് കഴിഞ്ഞദിവസം. ചിത്രത്തിൽ അക്ഷരയുടെ കഥാപാത്രം മെഡിക്കൽ സ്റ്റോറിൽ ഗർഭനിരോധന ഉറ വാങ്ങാൻ പോകുന്ന സീനുണ്ട്. അതിനെച്ചൊല്ലി സമൂഹമാധ്യമത്തിൽ ഉണ്ടായ ചർച്ചകൾക്കു മറുപടി പറഞ്ഞ് അക്ഷര രംഗത്ത്. ഒരു സ്ത്രീ ഗർഭനിരോധന ഉറ വാങ്ങാൻ ഒറ്റയ്ക്ക് കടയിൽ പോകുന്നതിൽ എന്താണ് തെറ്റ്.അതിൽ ഒരു തെറ്റുമില്ല.ലൈംഗിക ബന്ധത്തിൽ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വഭാവികമല്ലേ? ലൈംഗിക ബന്ധത്തിൽ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നതെന്ന് അക്ഷര പറയുന്നു. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചാണ് രാജാരാമമൂർത്തി രചനയും സംവിധാനവും നിർവഹിച്ച അച്ചം മടം നാണം പയിർപ്പ സംസാരിക്കുന്നത്. ശ്രേയ ദേവ് ദുബെ ഛായാഗ്രഹം നിർവഹിച്ച ചിത്രം അഡൽട്ട് കോമഡി ജോണറാണ് .അഞ്ജന ജയപ്രകാശ്, മാൽഗുഡി ശുഭ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.