ആറ്റിങ്ങൽ: വിവിധ ട്രേഡ‌് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന പണിമുടക്കിന്റെ രണ്ടാം ദിവസവും ആറ്റിങ്ങലിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തൊഴിലാളികൾ എത്തിയെങ്കിലും ഒരു സർവീസുപോലും ഓപ്പറേറ്റ് ചെയ്തില്ല. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ടായിരുന്നു. പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.റ്റി.യു.സി നേതാവ് മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, ഒ.എസ്.അംബിക എം.എൽ.എ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, മനോജ് ബി.ഇടമന എം.മുരളി, ആർ.രാജു, എം.പ്രദീപ്, ബി.രാജീവ്, സി.ദേവരാജൻ, സി.ചന്ദ്രബോസ്, എം.ബി.ദിനേശ്, കെ.വാരിജാക്ഷൻ, വിഷ്ണു ചന്ദ്രൻ, ആർ.എസ്.അനൂപ്, ഗായത്രി ദേവീ, പി.സി. ജയശ്രീ, ആർ.അനിത, ആർ.പി.അജി, ബിനു, എസ്.ജോയി, എൻ.ലോറൻസ്, ഇ.സന്തോഷ്, എം.ചന്ദ്രബാബു, എ.അൻഫർ, എസ്.ജി.ദിലീപ് കുമാർ, ശ്യാംനാഥ്, ചെറുനാരകം കോട് ജോണി, ഗിരീഷ് കൃഷ്ണൻ, ഇല്യാസ്, കൃഷ്ണകുമാർ ,​ കോരാണി സനൽ,​ കെ.ജി.രാധാകൃഷ്ണപിള്ള, അവനവഞ്ചേരി രാജു,​ വല്ലൂർ രാജീവ്,​ സജീവ് ദിവാകരൻ,​വേണു,​ പി.പി.രാജീവൻ, അനിൽ ആറ്റിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. പണിമുടക്കിനോടനുബന്ധിച്ച് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മറ്റി തയ്യാറാക്കിയ സമരജ്വാല ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ.എസ് കുമാരിക്ക് നൽകി പ്രകാശനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്പന്തലിൽ കലാജാഥ നടന്നു. നഗരംചുറ്റി പ്രകടനം നടത്തിയാണ് സമരം അവസാനിപ്പിച്ചത്.