
ബൈജു സന്തോഷ്, സംയുക്ത മേനോൻ ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയ്ൻ ഡേവിഡ് എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൂമറാംഗ് മേയ് മാസത്തിൽ റിലീസ് ചെയ്യും. മനു സുധാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഖിൽ കവലയൂർ, ഹരികുമാർ, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപർണ, നിമിഷ എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ സംഭാഷണം കൃഷ്ണദാസ് പങ്കി, ഛായാഗ്രഹണം വിഷ്ണു നാരായണൻ. എഡിറ്റർ അഖിൽ എ.ആർ, ഗാനരചന അജിത് പെരുമ്പാവൂർ, പശ്ചാത്തല സംഗീതം കെ. പി പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ആന്റണി ഏലൂർ,മേക്കപ്പ് ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രമേൻ,അസോസിയേറ്റ് ഡയറക്ടർ വിൻസന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ.ഇൗസ് ഫ്ളൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, ആഷിഖ് ആർ എന്നിവർ ചേർന്നാണ് നിർമ്മാണം.