ex

തിരുവനന്തപുരം: ജില്ലയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ മൂന്നിടങ്ങളിൽ നിന്ന് 37 ലിറ്റർ ചാരായവും 675 ലിറ്റർ കോടയും പിടികൂടി. കടത്താൻ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

നെയ്യാറ്റിൻകര എക്സൈസ് മാമ്പഴക്കര നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവുമായി മാറനല്ലൂർ ചീനിവിള അഞ്ചിറവിള ലക്ഷം വീട്ടിലെ ജയനെന്ന ജയചന്ദ്രനെ (48)അറസ്റ്റ് ചെയ്തു. ബൈക്കും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ ഷാജു,സിവിൽ എക്‌സൈസ് ഓഫീസർമാരായ നൂജു, ബോബിൻ.വി.രാജ് , അഖിൽ , ഡ്രൈവർ സുരേഷ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. നവാസും സംഘവും പൂഴനാട് കോണത്ത് നടത്തിയ റെയ്ഡിലാണ് 10 ലിറ്റർ ചാരായവും, 100 ലിറ്റർ കോടയും പിടികൂടിയത്. സ്റ്റാൻലിജോണി(46)നെതിരെ കേസെടുത്തു. ചാരായം വാറ്റുന്ന പ്രഷർകുക്കർ, ഡിസ്കവർ ബൈക്ക് എന്നിവയും പിടികൂടി.പ്രിവന്റീവ് ഓഫീസർ കെ.എസ്.ജയകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വിനോദ്, കെ.ആർ. രജിത്, എം.ശ്രീജിത്ത്, അഭിലാഷ്.വി.എസ്, സുജിത്ത്.പി.എസ്, സാധുൻപ്രഭദാസ്, ജിഷ്ണു എസ്.പി, മണികണ്ഠൻ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.അനിത, ജുനൈദ ബീവി, ഡ്രൈവർ അനിൽകുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.തിരുപുറത്ത് അസി. എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിന്റെ നേതൃത്വത്തിൽ വില്ലിക്കുത്ത് നടത്തിയ പരിശോധനയിലാണ് 17 ലിറ്റർ ചാരായവും 575 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. ചാരായം കടത്തുവാൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ബാലരാമപുരം തലയൽ പാറക്കുഴി കുളത്തിൽ കരവീട്ടിൽ മണിക്കുട്ടനെന്ന രാജേഷിനെതിരെ (36) കേസെടുത്തു. പ്രിവന്റീവ് ഓഫീസർ കെ.ജയചന്ദ്രൻ, ആർ.ബിജുരാജ് സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനോദ്, ഹരിപ്രസാദ് , ജിജിൻ പ്രസാദ് ,അജയ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജിത, ഡ്രൈവർ അനിൽകുമാർ എന്നിവരാണ് ചാരായം പിടിച്ചത്.