വെള്ളറട: കുരിശുമല തീർത്ഥാടനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 6ന് പ്രഭാത വന്ദനം, 6. 30ന് സങ്കീർത്തനപാരായണം, 7ന് സംഗമവേദിയിലും നെറുകയിലും ദിവ്യ ബലി, 9ന് സിനഡാന്മക ദൃശ്യാവിഷ്കാരം, 10ന് വിശുദ്ധ കുരിശിന്റെ നെവോന നെറുകയിൽ, 12 ന് സംഗമവേദിയിൽ കുരിശിന്റെ വഴി, 2ന് ദിവ്യ കാരുണ്യ ആരാധനയും ആശിർവാദവും , 3ന് സംഗമവേദിയിൽ പ്രാർത്ഥനാശുശ്രൂഷ, 3ന് നെറുകയിൽ കുരിശിന്റെ വഴി,4.15ന് സ്വാഗത നൃത്തം, 4. 30ന് സംഗമവേദിയിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റവ: മോൺജി ക്രിസ്തു ദാസിന്റെ നേതൃത്വത്തിൽ ആഘോഷമായ സമൂഹബലി, 6ന് ജനറൽ സിനഡ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻക്കുട്ടി ഉദ്ഘാടനം ചെയ്യും. 8ന് വിഷ്വൽ ഗാനം ആൽബം പ്രദർശനം, 8. 30ന് ക്രിസ്തീയ സംഗീതാർച്ചന തുടർന്ന് ദിവ്യ കാരുണ്യ ആശീർവാദം.