
തിരുവനന്തപുരം:പുനലൂർ -തിരുവനന്തപുരം പാസഞ്ചർ എക്സ്‌പ്രസ് ഏപ്രിൽ ഒന്നുമുതൽ നാഗർകോവിൽ വരെ നീട്ടും. മടക്കയാത്ര കന്യാകുമാരിയിൽ നിന്നായിരിക്കും.ഇതോടെ ഇൗ ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ കാൽമണിക്കൂർ നേരത്തെ എത്തും.പുനലൂരിൽ നിന്ന് രാവിലെ 6.30ന് തന്നെയാണ് പുറപ്പെടുക.9.15ന് തിരുവനന്തപുരത്തെത്തി 9.20ന് നാഗർകോവിലിലേക്ക് പുറപ്പെടും. നേമം,ബാലരാമപുരം,നെയ്യാറ്റിൻകര,ധനുവച്ചപുരം,പാറശാല,കുളിത്തുറ,ഇരണിയൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.നാഗർകോവിൽ ജംഗ്ഷനിൽ 11.35ന് എത്തിച്ചേരും. കന്യാകുമാരിയിൽ നിന്ന് മടക്കയാത്ര വൈകിട്ട് 3.10നായിരിക്കും. തിരുവനന്തപുരത്ത് വൈകിട്ട് 5.15ന് എത്തിച്ചേരും. കൊല്ലത്ത് വൈകിട്ട് 6.45നും പുനലൂരിൽ രാത്രി 8.15നും എത്തിച്ചേരും.
ഇത് കൂടാതെ നാഗർകോവിലിൽ നിന്ന് തിരുനെൽവേലിക്ക് പുതിയ പാസഞ്ചർ എക്സ്‌പ്രസ് സർവീസും ഏപ്രിൽ ഒന്നിന് ആരംഭിക്കും.രാവിലെ 6.35ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് 8.10ന് നാഗർകോവിലിലെത്തും. വൈകിട്ട് 6.40നാണ് മടക്കയാത്ര. ഇത് രാത്രി 8.40ന് തിരുനെൽവേലിയിലെത്തും.