വിതുര: തൊളിക്കോട് ഇരുത്തലമൂല ജംഗ്ഷന് സമീപം കഞ്ചാവ് വില്പന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊളിക്കോട് പുളിമൂട് അൽഫിൻ ഹൗസിൽ എം. മുഹമ്മദ്കുഞ്ഞാലിക്കുട്ടി ആരിഫ് (20) ആണ് ഏഴ് ഗ്രാം കഞ്ചാവുമായി പിടിയിലായത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുവാൻ ശ്രമിച്ച ആരിഫിനെ വിതുര സി.ഐ. എസ്. ശ്രീജിത്ത്, എസ്.ഐ സതികുമാർ, എ.എസ്.ഐ മാരായ പത്മരാജ്, സജികുമാർ, സി.പി.ഒ മാരായ ശ്രീലാൽ, ഹാഷിം എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയാണ് മുഹമ്മദ്കുഞ്ഞാലിക്കുട്ടി ആരിഫ് എന്ന് വിതുര പൊലീസ് പറഞ്ഞു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.