neerakathala

പാറശാല: നീറകത്തല ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനുള്ള കൊടിയേറ്റം തന്ത്രി തരുണനല്ലൂർ സജി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു.ഏപ്രിൽ 4 വരെ തുടരും. ഉത്സവ ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ രാവിലെ ഹരിനാമകീർത്തനം, ഗണപതിഹോമം, ഉഷപൂജ എന്നിവ ഉണ്ടായിരിക്കും. ഇന്ന് രാത്രി 8 ന് നൃത്തം. 31 ന് രാത്രി 7ന് ഭജൻ ഫ്യൂഷൻ. ഏപ്രിൽ 1 ന് വൈകുന്നേരം 5 ന് ലളിതാസഹസ്രനാമ അർച്ചന, 6 ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ് വിതരണം, രാത്രി 7ന് ഭക്തിഗാനാമൃതം. 2 ന് രാത്രി 7 ന് സംഗീതക്കച്ചേരി. 4 ന് രാവിലെ 8.30ന് കളത്തിൽ പൊങ്കാല, വൈകുന്നേരം 3 ന് ദേവേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്ന് കുത്തിയോട്ടം, താലപ്പൊലി ഘോഷയാത്രയും ദേവി എഴുന്നള്ളത്തും, രാത്രി 11 ന് കുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനം. രണ്ടാം ഉത്സവ നാൾ മുതൽ ആറാം ഉത്സവം വരെ ക്ഷേത്രത്തിൽ പത്ത് കരകളുടെ ഇരുത്തിപൂജ നടക്കും. ഉത്സവം പ്രമാണിച്ച് ക്ഷേത്രത്തിന്റെ 2 കി.മീറ്റർ ചുറ്റളവ് കളക്ടർ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു.