
തിരുവനന്തപുരം: രണ്ടാം അലോട്ട്മെന്റിനു ശേഷവും ഒഴിവുള്ള എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകൾ നികത്താനുള്ള മോപ് അപ് അലോട്ട്മെന്റ് ഏപ്രിൽ ഒന്നിന് നടത്തും. 30ന് രാവിലെ 10വരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ - 0471 2525300.
 പി.ജി മെഡിക്കൽ മോപ് അപ് അലോട്ട്മെന്റ്
പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്റിന് 31ന് രാവിലെ 10 വരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്. കാറ്റഗറി ലിസ്റ്റുകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെൽപ്പ് ലൈൻ - 04712525300.