samme

വെഞ്ഞാറമൂട്: ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേന്ദ്ര സർക്കാരിന്റെ കർഷക- തൊഴിലാളി - ജനവിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി നടത്തിയ പണിമുടക്ക് വെഞ്ഞാറമൂട് ഏരിയായിൽ രണ്ടാം ദിവസവും പൂർണ്ണം. വെഞ്ഞാറമൂട്ടിൽ നടന്ന സമാപനസമ്മേളനം കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. എ. സലിം ഉദ്ഘാടനം ചെയ്തു.എസ്.സതീശൻ അദ്ധ്യക്ഷനായി.എൻ.ബാബു സ്വാഗതം പറഞ്ഞു. ഡി.കെ. മുരളി എം.എൽ.എ,കെ.പി.എസ്.ടി.എ നേതാവ് അനിൽകുമാർ,കെ.എസ്.ആർ.ടി.ഇ.എ നേതാവ് സുരേഷ് കുമാർ,കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ നേതാവ് സനൽകുമാർ,കെ.മീരാൻ,കെ.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. വെമ്പായത്ത് സി.പി.എം ലോക്കൽ സെക്രട്ടറി ആർ.അനിൽ ഉദ്ഘാടനം ചെയ്തു.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.ബി. ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു.സി.പി.ഐ മണ്ഡലം സെക്രട്ടറി ഷെരീഫ് പാട്ടത്തിൽ,കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ജി.രാജേന്ദ്രൻ,ഇ.എ മജീദ്, സി.പി.എം കോലിയക്കോട് ലോക്കൽ സെക്രട്ടറി എം.എസ് ശ്രീവത്സൻ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ ടി.നന്ദു, എം.എസ്. രാജു തുടങ്ങിയവർ സംസാരിച്ചു.കല്ലറയിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി.അനിൽകുമാർ,ഷിജു, എൻ.ലീന,ആർ.മോഹനൻ,എസ്.കെ സതീഷ്, കെ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.വിവിധ സമരകേന്ദ്രങ്ങളിൽ കവിയരങ്ങ്,നാടൻ പാട്ടുകൾ,നാടോടിനൃത്തം തുടങ്ങിയ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.