
കിളിമാനൂർ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ പണിമുടക്ക് കിളിമാനൂർ ,കല്ലമ്പലം മേഖലകളിൽ രണ്ടാം ദിവസവും പൂർണം.കിളിമാനൂർ ടൗണിലെ സമരപന്തലിൽ രണ്ടാം ദിനം സമരം കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു സംസ്ഥാനകമ്മറ്റിയംഗം ജി രാജു,ഐ.എൻ.ടി.യു.സി നേതാവ് ചെറുനാരകംകോട് ജോണി,എ.ഐ.ടി.യു.സി നേതാക്കളായ ബി.എസ് റെജി,ടി.എം ഉദയകുമാർ, ജെ.ടി.യു.സി നേതാവ് വല്ലൂർ രാജീവ്, സി.ഐ.ടി.യു.സി ഏരിയാ സെക്രട്ടറി കെ.വത്സലകുമാർ,പ്രസിഡന്റ് ഇ.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.