
തിരുവനന്തപുരം: എല്ലാ ഭീഷണികളെയും നേരിട്ട് ദേശീയ ദ്വിദിന പൊതുപണിമുടക്ക് വൻ വിജയമാക്കിയ തൊഴിലാളികളെയും പൊതുസമൂഹത്തെയും അഭിനന്ദിക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പണിമുടക്കാനുള്ള അവകാശം നിഷേധിക്കാൻ കോടതികൾക്ക് കഴിയില്ല. പണിമുടക്ക് നൽകുന്ന മുന്നറിയിപ്പ് മനസിലാക്കാൻ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നടപടികളിൽ നിന്നും പിന്മാൻ ഇനിയെങ്കിലും കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്നും കാനം രാജേന്ദ്രൻ പ്രസ്‌താവനയിൽ അറിയിച്ചു.