ചേരപ്പള്ളി : പറണ്ടോട് ഗവ. യു.പി. സ്കൂൾ വാർഷികവും സ്മാർട്ട് ക്ളാസുകളുടെ ഉദ്ഘാടനവും ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു.കൈറ്റ്സ് വിക്ടേഴ്സ് ചാനൽ അദ്ധ്യാപകൻ സാജൻ മുഖ്യപ്രഭാഷണം നടത്തി.ബ്ളോക്ക് അംഗം എ.എം. ഷാജി, കവി സലിംകുമാർ, ഹെഡ് മിസ്ട്രസ് ബി. ശ്രീലത, വാർഡ് മെമ്പർ അനീഷ്, വലിയകലുങ്ക് വാർഡ് മെമ്പർ കെ.കെ.രതീഷ്,അദ്ധ്യാപകൻ വൈ.എസ്.രാജൻ എന്നിവർ സംസാരിച്ചു.സി.എസ്.ആർ ഫണ്ടിൽനിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണ പ്രവർത്തനങ്ങളും സ്മാർട്ട് ക്ളാസ് റൂം എന്നിവ പൂർത്തീകരിച്ച് സ്കൂളിന് സമർപ്പിച്ച ടെക്നോപാർക്ക് കമ്പനി പ്രതിനിധികളെയും എസ്.എസ്.എൽ.സിക്ക് മുഴുവൻ എ പ്ളസ് വാങ്ങിയ പൂർവ വിദ്യാർത്ഥികളെയും യു.എസ്.എസ്. സ്കോളർഷിപ്പ് വിജയികളെയും ആദരിച്ചു.