dd

തിരുവനന്തപുരം : ശ്രീകാര്യം പേരൂർക്കോണം കല്ലമ്പള്ളി റസിഡന്റ്സ് അസോസയേഷൻ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.കരുമ്പുക്കോണം ദേവീ ക്ഷേത്ര ഓഡറ്റോറിയത്തിൽ നടന്ന യോഗം വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് ഉദ്ഘാടനം ചെയ്തു.വേലായുധൻ നായർ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സുരേഷ് ബാബു (പ്രസിഡന്റ്) ഡോ.അനിൽ കുമാർ.ടി.വി, ഷജോ സേവ്യർ, അനിൽകുമാർ.എം.ആർ,സപ്നാ നായിക്, ഷാജി.കെ (വൈസ് പ്രസിഡന്റുമാർ),സന്തോഷ് കല്ലമ്പള്ളി (സെക്രട്ടറി), അനൂപ് സി.ജി (ട്രഷറർ),ജയകുമാർ.എസ്, പ്രദീപ്.ഡി, മീനഹരി, രാജീവ്.എസ്.ആർ, അനശ്വര മോഹനൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.