ചേരപ്പള്ളി : പറണ്ടോട് തട്ടാൻവിളാകം മുത്തുമാരിയമ്മൻദേവിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ഉത്സവം ഏപ്രിൽ 8 മുതൽ 14 വരെ ക്ഷേത്ര ചടങ്ങുകളോട് ആഘോഷിക്കുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി. പരമേശ്വരനാചാരിയും സെക്രട്ടറി ആർ.വി. ചിദംബരനാഥും അറിയിച്ചു.ക്ഷേത്രതന്ത്രി വേണുഗോപാലശർമ്മയും മേൽശാന്തി അനീഷ് പോറ്റിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. 8ന് രാവിലെ ഗണപതിഹോമം, ദീപാരാധന, 9.30ന് കൊടിയേറ്റ്, വൈകിട്ട് ദീപാരാധന. 9ന് വൈകിട്ട് ദീപാരാധന, വിശേഷാൽപൂജ. 12ന് രാവിലെ മഹാഗണപതിഹോമം, 7.30ന് ദീപാരാധന, 9ന് സമൂഹപൊങ്കാല, 9.30 ആയില്യപൂജ, 11ന് പൊങ്കാല നിവേദ്യം, വൈകിട്ട് ദീപാരാധന. 13ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, രാവിലെ 7.30, 10, വൈകിട്ട് 6.30, രാത്രി 9 എന്നീ സമയങ്ങളിൽ ദീപാരാധന. രാവിലെ നവകലശപൂജ, കലശാഭിഷേകം, വൈകിട്ട് വിശേഷാൽപൂജ, തമ്പുരാൻ ഉൗട്ട്, ഭഗവതിസേവ. 14ന് രാവിലെ ഗണപതിഹോമം, വിശേഷാൽപൂജ, 9ന് മഞ്ഞപ്പാൽ നീരാട്ട്, 12ന് ഗുരുസിയോട് സമാപിക്കും.