
പാറശാല: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. പാറശാല വന്യക്കോട് കൊല്ലംവിള വീട്ടിൽ മുരളീധരനാണ് തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി ആഴ്ചതോറും ഡയാലിസിന് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഇനി കിഡ്‌നി മാറ്റി വയ്‌ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് നല്ലൊരു തുക വേണ്ടിവരും.
ആകെ സ്വന്തമായുള്ള അഞ്ച് സെന്റ് ഭൂമി പണയപ്പെടുത്തി വീട് വയ്ക്കുന്നതിനായി രണ്ട് വർഷം മുമ്പ് കെ.എസ്.എഫ്.ഇയിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതുകാരണം ഇപ്പോൾ ജപ്തി നടപടിയിലാണ്. ഭാര്യയും രണ്ട് കുട്ടികളുമുള്ള കുടുംബം നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലാണ്.
എസ്.ബി.ഐയുടെ പാറശാല ശാഖയിൽ മുരളീധരന് ഒരു അക്കൗണ്ടുണ്ട്. സന്മനസുള്ളവർ സഹായിക്കണമെന്നാണ് മുരളീധരന്റെ അഭ്യർത്ഥന. ഫോൺ: 9961712641. അക്കൗണ്ട് നമ്പർ: 67188099428, ഐ.എഫ്.എസ്.സി: SBIN0070037.