
തിരുവനന്തപുരം: വൈദ്യുതി വിതരണത്തിലെ തടസ്സം നീക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ സമരാനുകൂലികൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനമാചരിക്കുമെന്ന് വൈദ്യുതി മസ്ദൂർ സംഘ് പ്രസിഡന്റ് സി. ജി. ഗോപകുമാറും ജനറൽ സെക്രട്ടറി ഗിരീഷ് കുളത്തൂരും അറിയിച്ചു.
പാലക്കാട് പാടൂർ സെക്ഷനിലെ അസി. എൻജിനിയർ കുഞ്ഞു മുഹമ്മദ്, ആലത്തൂർ ഡിവിഷൻ പ്രസിഡന്റായ ലൈൻമാൻ നടരാജൻ ഉൾപ്പെടെയുള്ള 9 ജീവനക്കാരെയാണ് മർദ്ദിച്ചത്.