ration-shop

തിരുവനന്തപുരം: ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെയും റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റേയും നിർദ്ദേശ പ്രകാരം ഇന്നലെ 6,973 റേഷൻ കടകൾ തുറന്നു. 1,11,109 പേർ റേഷൻ വാങ്ങി.

ഞായറാഴ്ച പ്രവൃത്തിദിനമാക്കണമെന്ന നിർദ്ദേശത്തെ എതിർത്ത സംഘടനകൾ പണിമുടക്ക് ദിവസം തുറക്കുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച കടകൾ തുറക്കണമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. ഉത്തരവനുസരിച്ച് പതിനായിരത്തിലേറെ കടകൾ ഞായറാഴ്ച തുറന്നു. പണിമുടക്കിന്റെ ആദ്യദിനത്തിൽ 4,800 കടകളാണ് തുറന്നത്. രണ്ടു ദിവസവും തുറന്നവരിൽ ഞായറാഴ്ച തുറന്നു പ്രവർത്തിച്ചവരും ഉണ്ട്.