maranalloor

മലയിൻകീഴ്: ഗ്രാമീണ മേഖലകളിൽ ഉറവ വറ്റാത്ത പൊതുകുളങ്ങൾ ഉപയോഗയോഗ്യമല്ലാതെ കിടക്കുന്നു.പാഴ്ച്ചെടികളും പായലും വള്ളിപ്പടർപ്പുകളും വളർന്നിറങ്ങിയും പാർശ്വങ്ങൾ ഇടിഞ്ഞുവീണും കുളങ്ങൾ നശിക്കുകയാണ്. ചില പൊതു കുളങ്ങളുടെ ബണ്ട് ഉൾപ്പെടെയുള്ള ഭാഗം സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുമുണ്ട്.

കൃഷിക്കും വീട്ടാവശ്യത്തിനും പണ്ട് ഈ കുളങ്ങൾ ഉപയോഗിച്ചിരുന്നു. ഗ്രാമസഭകൾ ചേരുമ്പോൾ പൊതുകുളം നവീകരിക്കാനും സംരക്ഷിക്കാനുമായി പദ്ധതികൾ തയാറാക്കുമെങ്കിലും പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ പദ്ധതികളൊന്നും നടത്തിയിട്ടില്ലെന്ന് മാത്രം. കുളങ്ങൾ സംരക്ഷിച്ചിരുന്നെങ്കിൽ വേനൽക്കാലത്ത് ഗ്രാമങ്ങളിൽ കുടിവെള്ള ക്ഷാമത്തിന് അറുതി വരുമായിരുന്നു.
പൊതുകുളങ്ങളുടെ നവീകരണത്തിന് വൻ തുകകൾ പലവട്ടം ഗ്രാമപഞ്ചായത്ത് അധികൃതർ വിനിയോഗിച്ചിരുന്നെങ്കിലും ഈ കുളങ്ങൾ ഉപയോഗയോഗ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.