stall

ചിറയിൻകീഴ്:ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ആരംഭിച്ച മിൽക്കോ ഡയറിയുടെ സ്റ്റാൾ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മോനി ശാർക്കര,സെക്രട്ടറി എം.മനേഷ് എന്നിവർ പങ്കെടുത്തു. മിൽക്കോ ഡയറി പ്രസിഡന്റ് പഞ്ചമം സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ബൈജു.എസ് നന്ദിയും പറഞ്ഞു.