pic1

നാഗർകോവിൽ: യു.പിയിൽ നിന്ന് കാണാതായ റഷ്യൻ സ്വദേശിയായ 13കാരനെ കന്യാകുമാരി പൊലീസ് കണ്ടെത്തി. റഷ്യൻ സ്വദേശിയായ വാസുദേവ ജാർവിനൻ - അലക്‌സാണ്ട്ര ജാർവിനൻ ദമ്പതികളുടെ മകൻ മീല മാധവയെയാണ് (14) യു.പി പൊലീസിന് കൈമാറിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ 26ന് കന്യാകുമാരി പൊലീസ് സ്റ്റേഷൻ പരിധിയിൽകണ്ട കുട്ടിയെ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന സി.പി.ഒ കലൈസെൽവി ചോദ്യം ചെയ്‌തപ്പോഴാണ് റഷ്യൻ സ്വദേശിയാണെന്ന് അറിഞ്ഞത്. യു.പിയിലെ മഥുരയിൽ നിന്ന് വഴിതെറ്റി ട്രെയിൻമാർഗം കന്യാകുമാരിയിലെത്തിയതാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. വിവരം ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിനെ അറിയിച്ചു. തുടർന്ന് കുട്ടിയെ ജില്ലാ ശിശുസംരക്ഷണ വകുപ്പിന്റെ തിരുനെൽവേലി ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ യു.പിയിലെ കോപർത്തൻ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പിതാവ് വാസുദേവ ജാർവിനനിനൊപ്പം കന്യാകുമാരിയിലെത്തിയ യു.പി പൊലീസിന് ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ് കുട്ടിയെ കൈമാറി.