p

തിരുവനന്തപുരം: ഐ.ടി പാർക്കുകളിൽ മദ്യവില്പനയ്ക്ക് പ്രത്യേക ലൈസൻസ് അനുവദിക്കാനും, കൂടുതൽ വിദേശമദ്യ ചില്ലറ വില്പനശാലകൾ തുറക്കാനും, കാർഷികോത്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും നിർദ്ദേശിച്ചുള്ള 2022-23 വർഷത്തെ മദ്യനയത്തിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി.

കേരളത്തിന് ആവശ്യമുള്ള ഇന്ത്യൻ നിർമ്മിത വിദേശമദ്യമോ ബിയറോ ഇവിടെ ഉത്പാദിപ്പിക്കാത്ത സാഹചര്യത്തിൽ ,സംസ്ഥാനത്ത് നിലവിലുള്ള സ്ഥാപനങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും പുതിയ യൂണിറ്റുകൾ തുടങ്ങാനും അനുമതി നൽകും. എന്നാൽ കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കാൻ നിർദ്ദേശമില്ല. കള്ളുചെത്ത് വ്യവസായ വികസന ബോർഡും ഈ വർഷമില്ല. നിയമാനുസൃത യോഗ്യതയുള്ളവർക്ക് ബ്രൂവറി ലൈസൻസ് നൽകും. 3 സ്റ്റാർ മുതൽ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്ക് കർശന നിയന്ത്രണങ്ങളോടെ ബാർ ലൈസൻസ് അനുവദിക്കും.

ജവാൻ മദ്യം ഉത്പാദനം കൂട്ടും

*ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ ജവാൻ മദ്യനിർമ്മാണം കൂട്ടാൻ പുതിയ ലൈനുകൾ.

*മലബാർ ഡിസ്റ്റിലറിയിൽ മദ്യ ഉത്പാദനം .

*മദ്യ ഉത്പാദനവുമായി ബന്ധപ്പെട്ട ബെവ്കോ അനുബന്ധവ്യവസായങ്ങൾ .

.*പൂട്ടിപ്പോയ ചില്ലറവില്പന ശാലകൾ പ്രീമിയം ഷോപ്പുകളായി പുനരാരംഭിക്കും.

*എക്‌സൈസ് വകുപ്പിന്റെ എല്ലാ സേവനവും ഏപ്രിൽ ഒന്നു മുതൽ ഓൺലൈൻ വഴി .

*ചില്ലറ വില്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് സർവീസ് കൗണ്ടറുകൾ

*പൊതുജനങ്ങൾക്ക് അനധികൃത ലഹരി വസ്തുക്കളുടെ വിപണനം/ഉപയോഗം സംബന്ധിച്ച് ഓൺലൈൻ ആയി പരാതി സമർപ്പിക്കാൻ ' People's eye' എന്ന പേരിൽ വെബ്ബ് അധിഷ്ഠിത മൊബൈൽ ആപ്പ് .

* ഗ്ലാസ്സ് ബോട്ടിലുകളിലും കാനുകളിലും വിൽക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിക്കില്ല.

*2023-24 മുതൽ പ്ലാസ്റ്റിക് കുപ്പികളിൽ മദ്യ വിതരണം അനുവദിക്കില്ല.

*കേരളത്തിലെ ഡിസ്റ്റിലറികളിലും വിദേശമദ്യ യൂണിറ്റുകളിലും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾക്കായി മദ്യ ഉത്പാദനത്തിനുള്ള ലൈസൻസ് ഫീസ് 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കും.

*സി.എസ്.ഡി വഴിയും സി.പി.സി വഴിയും വില്പന നടത്തുന്ന വിദേശ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 21 രൂപയിൽ നിന്ന് പ്രൂഫ് ലിറ്ററിന് 25 ആക്കും.
*വിദേശമദ്യം ചട്ടം 34 അനുസരിച്ച് അബ്കാരി കേസുകൾക്ക് ഈടാക്കുന്ന പിഴ നിലവിലെ 15,000/ രൂപ, 50,000/ രൂപ എന്നത് യഥാക്രമം 30,000/ രൂപ, ഒരു ലക്ഷം രൂപ .
*ബാർ ഹോട്ടലുകളിലെ റസ്റ്റോറന്റുകളിൽ സർവീസ് ഡെസ്‌ക് സ്ഥാപിക്കാനുള്ള ഫീസ് 25,000-ൽ നിന്ന് 50,000 .

*അഡിഷണൽ ബാർ കൗണ്ടർ ഫീസ് 30,000-ൽ നിന്ന് 50,000

*കേരളത്തിലെ ഡിസ്റ്റിലറികളുടെ ബ്രാന്റ് രജിസ്ട്രേഷൻ ഫീസ് 75,000-ൽ നിന്ന് ഒരു ലക്ഷം.

* സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികൾ വിദേശമദ്യം ഉത്പാദിപ്പിക്കുമ്പോൾ ബ്രാന്റ് രജിസ്‌ട്രേഷൻ ഫീസ് മൂന്ന് ലക്ഷത്തിൽ നിന്ന് നാലു ലക്ഷമാക്കും.

ബാർ ലൈസൻസ്, ഫീസ് വർദ്ധനയില്ല

ബാറുകളുടെ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കാതിരുന്നത് ബാറുടമകൾക്ക് ആശ്വാസമായി. 30 ലക്ഷമായിരുന്നു ലൈസൻസ് ഫീസ്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം കുറെ ദിവസം ബാറുകൾ അടഞ്ഞു കിടന്നു. ഇത് മൂലം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടെന്ന ബാറുടമകളുടെ പരാതികൂടി പരിഗണിച്ചാണ് ഫീസ് വർദ്ധിപ്പിക്കാതിരുന്നത്.

ഐ.​ടി​ ​പാ​ർ​ക്കു​ക​ളി​ലെ​ ​മ​ദ്യ​ല​ഭ്യ​ത:
ല​ക്ഷ്യം​ ​നി​ക്ഷേ​പ​ ​സൗ​ഹൃ​ദ​മാ​ക്കൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​ടി​ ​പാ​ർ​ക്കു​ക​ളി​ൽ​ ​മ​ദ്യ​ ​ല​ഭ്യ​ത​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​ ​ഏ​റെ​ക്കാ​ല​മാ​യു​ള്ള​ ​ആ​വ​ശ്യ​മാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പു​തി​യ​ ​മ​ദ്യ​ന​യ​ത്തി​ലൂ​ടെ​ ​ന​ട​പ്പാ​വു​ന്ന​ത്.
.​ ​ഐ.​ടി​ ​പാ​ർ​ക്കു​ക​ളി​ലെ​ ​വി​വി​ധ​ ​ക​മ്പ​നി​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​റി​പ്പോ​ർ​ട്ടു​ക​ളി​ൽ​ ​പ​ബ് ​പോ​ലു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​അ​ഭാ​വം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.​ ​സം​സ്ഥാ​ന​ത്തെ​ ​നി​ക്ഷേ​പ​ ​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് ​ഇ​ത്ത​രം​ ​ലൈ​സ​ൻ​സു​ക​ൾ​ ​അ​നു​വ​ദി​ക്കേ​ണ്ട​ത് ​ആ​വ​ശ്യ​മാ​ണെ​ന്ന് ​പു​തി​യ​ ​ന​യ​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​വി​ദേ​ശ​ ​മ​ദ്യ​ ​ച​ട്ട​പ്ര​കാ​രം​ 15​ ​ഓ​ളം​ ​വ്യ​ത്യ​സ്ത​ ​ലൈ​സ​ൻ​സു​ക​ളു​ണ്ടെ​ങ്കി​ലും,​ ​ഈ​ ​ലൈ​സ​ൻ​സു​ക​ൾ​ ​ഐ.​ടി.​മേ​ഖ​ല​യി​ൽ​ ​ന​ൽ​കാ​നാ​വി​ല്ല.​ ​പു​തി​യ​ ​ലൈ​സ​ൻ​സ് ​വേ​ണ്ടി​ ​വ​രും.​ ​ലൈ​സ​ൻ​സി​ന് ​ആ​ര് ​അ​പേ​ക്ഷ​ ​ന​ൽ​ക​ണ​മെ​ന്നും​ ​തീ​രു​മാ​നി​ക്ക​ണം.
സം​സ്ഥാ​ന​ത്ത് ​ഒ​ന്ന​ര​ ​ല​ക്ഷ​ത്തോ​ളം​ ​ഐ.​ടി​ ​ജീ​വ​ന​ക്കാ​രു​ണ്ടെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ടെ​ക്നോ​പാ​ർ​ക്ക്,​ ​ഇ​ൻ​ഫോ​പാ​ർ​ക്ക് ​തു​ട​ങ്ങി​യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​ ​കൊ​വി​ഡി​ന് ​മു​മ്പ് ​അ​ര​ ​ല​ക്ഷ​ത്തോ​ളം​ ​പേ​ർ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്നു.​ ​കൊ​ച്ചി​യാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ടെ​ക്കി​ ​കേ​ന്ദ്രം.​ ​ഈ​ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ​എ​ടു​ത്തു​പ​റ​യ​ത്ത​ക്ക​ ​വി​നോ​ദോ​പാ​ധി​ക​ളി​ല്ല.​ ​പ​ല​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​വി​ദേ​ശ​ങ്ങ​ളു​മാ​യോ,​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളു​മാ​യോ​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യു​മാ​ണ്.
വ​ൻ​കി​ട​ ​പ​ദ്ധ​തി​യു​മാ​യി​ ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ ​നി​സാ​ൻ​ ​ക​മ്പ​നി​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​ർ​ക്കാ​രി​ന് ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ലും​ ​വി​നോ​ദോ​പാ​ധി​ക​ളു​ടെ​ ​ആ​വ​ശ്യ​ക​ത​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
കേ​ര​ള​ത്തി​ലേ​ക്ക് ​ക​ട​ന്നു​വ​രാ​ൻ​ ​താ​ത്പ​ര്യം​ ​കാ​ട്ടു​ന്ന​ ​മ​റ്റു​ ​ചി​ല​ ​വി​ദേ​ശ​ ​ക​മ്പ​നി​ക​ളും​ ​സ​ർ​ക്കാ​രു​മാ​യു​ള്ള​ ​ച​ർ​ച്ച​ക​ളി​ൽ​ ​സ​മാ​ന​ ​ആ​വ​ശ്യ​ങ്ങ​ളാ​ണ് ​ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

സ്വാ​ഗ​തം​ ​ചെ​യ്ത് ഐ.​ടി​ ​സ​മൂ​ഹം

തി​രു​വ​ന​ന്ത​പു​രം​ ​:​ഐ.​ടി.​പാ​ർ​ക്കു​ക​ളി​ൽ​ ​മ​ദ്യ​ശാ​ല​ക​ൾ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കാ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​ത്തെ​ ​ഐ.​ടി.​സ​മൂ​ഹം​ ​പ​ര​ക്കെ​ ​സ്വാ​ഗ​തം​ ​ചെ​യ്തു.

".​ ​യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ,​ ​സ്കൂ​ളു​ക​ൾ,​ ​ക്ള​ബു​ക​ൾ,​ ​തി​യേ​റ്റ​റു​ക​ൾ​ ​എ​ന്നി​വ​യ്ക്ക് ​പു​റ​മെമ​ദ്യ​വും​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ബി​സി​ന​സ് ​ചെ​യ്യു​ന്ന​ ​ഐ.​ടി.​സം​രം​ഭ​ക​ർ​ക്ക് ​ബി​സി​ന​സ് ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യ​മാ​ണ്."
-​വി​ഷ്ണു​നാ​യർ
സി.​ഇ.​ഒ,​ ​ജി.​ടെ​ക്.

".​സം​സ്ഥാ​ന​ത്തെ​ ​ടെ​ക്നോ​പാ​ർ​ക്കു​ക​ളി​ലും,​ ​ഐ.​ടി.​ക​മ്പ​നി​ക​ളി​ലും​ ​ജോ​ലി​ക്കെ​ത്താ​ൻ​ ​കേ​ര​ള​ത്തി​ന് ​പു​റ​ത്തു​ള്ള​ ​ഐ.​ടി.​പ്രൊ​ഫ​ഷ​ണ​ലു​ക​ളും​ ​സം​രം​ഭ​ക​രും​ ​മ​ടി​ച്ചു​നി​ന്ന​ത് ​ഇ​വി​ടെ​ ​നൈ​റ്റ് ​ലൈ​ഫോ,​ ​പ​ബു​ക​ൾ​ ​പോ​ലു​ള്ള​ ​റി​ഫ്ര​ഷ്മെ​ന്റ് ​സൗ​ക​ര്യ​ങ്ങ​ളോ​ ​ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ​രാ​ത്രി​ ​എ​ട്ടു​ ​ക​ഴി​ഞ്ഞാ​ൽ​ ​ഉ​റ​ങ്ങു​ന്ന​ ​ന​ഗ​ര​മെ​ന്നാ​ണ് ​ചീ​ത്ത​പ്പേ​ര്."
രാ​ജീ​വ്,​പ്ര​തി​ധ്വ​നി, ഐ.ടി. പ്രൊഫഷണലുകളുടെ കൂട്ടായ്മ

മ​ദ്യ​ ​വ​ർ​ജ്ജ​ന​ത്തി​ന് ബോ​ധ​വ​ത്ക​ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ദ്യ​വ​ർ​ജ്ജ​ന​ത്തി​ന് ​മു​ൻ​തൂ​ക്കം​ ​ന​ൽ​കി​ ​വി​പു​ല​മാ​യ​ ​ബോ​ധ​വ​ത്ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​മു​ക്തി​ ​മി​ഷ​ൻ​ ​വ​ഴി​ ​ന​ട​പ്പാ​ക്കാ​ൻ​ ​മ​ദ്യ​ ​ന​യ​ത്തി​ൽ​ ​നി​ർ​ദ്ദേ​ശം.​ ​സ്‌​കൂ​ൾ​/​കോ​ളേ​ജ് ​ത​ല​ത്തി​ൽ​ ​ല​ഹ​രി​ക്കെ​തി​രാ​യ​ ​പ്ര​ചാ​ര​ണം​ ​ശ​ക്തി​പ്പെ​ടു​ത്തും.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പാ​ഠ്യേ​ത​ര​ ​സ​മ​യം​ ​ഫ​ല​പ്ര​ദ​മാ​യി​ ​വി​നി​യോ​ഗി​ക്കു​ന്ന​തി​ന് ​പ​ദ്ധ​തി​ ​ആ​വി​ഷ്‌​ക​രി​ക്കും.
ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​വാ​ർ​ഡ് ​ത​ല​ ​ജാ​ഗ്ര​താ​ ​ക​മ്മി​റ്റി​ക​ൾ​ ​ശ​ക്തി​പ്പെ​ടു​ത്തി​ ​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​താ​ഴേ​ത്ത​ട്ട് ​വ​രെ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​നം.​ ​ല​ഹ​രി​യി​ൽ​ ​നി​ന്ന് ​മോ​ചി​ത​രാ​യ​വ​ർ​ക്ക് ​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്ര​ങ്ങ​ൾ.​ ​എ​ല്ലാ​ ​ജി​ല്ല​ക​യി​ലും​ ​പു​തി​യ​ ​ഡീ​ ​അ​ഡി​ക്‌​ഷ​ൻ​ ​സെ​ന്റ​ർ.​ ​ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട​വ​രെ​ ​ഇ​വി​ടെ​ ​എ​ത്തി​ക്കു​ന്ന​തി​ന് ​സേ​വ​ന​ ​വി​ഭാ​ഗം.
പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ല​ഹ​രി​ ​ഉ​പ​യോ​ഗം​ ​ത​ട​യു​ന്ന​തി​ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ആ​രം​ഭി​ച്ച​ ​'​'​നേ​ർ​ക്കൂ​ട്ടം​'​',​ ​ഹോ​സ്റ്റ​ലു​ക​ളി​ൽ​ ​ആ​രം​ഭി​ച്ച​ ​'​'​ശ്ര​ദ്ധ​'​'​ ​സ​മി​തി​ക​ൾ​ ​എ​ല്ലാ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ളി​ലും​ ​ന​ട​പ്പാ​ക്കും.​ ​സി.​എ​സ്.​ആ​ർ​ ​ഫ​ണ്ട് ​ക​മ്പ​നി​ക​ളി​ൽ​ ​നി​ന്ന് ​ല​ഭ്യ​മാ​ക്കി​ ​വി​മു​ക്തി​ ​മി​ഷ​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​വി​പു​ല​മാ​ക്കും.