
തിരുവനന്തപുരം: തൃശൂർ കൂടൽ മാണിക്യം ക്ഷേത്രത്തിലെ നൃത്ത പരിപാടിയിൽ നിന്ന് വി.പി. മൻസിയയെ വിലക്കിയ നടപടി സാംസ്‌കാരിക മതേതര കേരളത്തിന് അപമാനമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്‌മോനും പറഞ്ഞു. നവോത്ഥാന സമരങ്ങളിലൂടെ ചെറുത്തു തോൽപ്പിച്ച അനാചാരങ്ങൾ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണം. വി.പി. മൻസിയക്ക് നൃത്ത വേദിയൊരുക്കാൻ തയ്യാറാണെന്നും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.