തിയേറ്റർ റിലീസിനു ശേഷം സിനിമകൾ കൂട്ടത്തോടെ ഒ.ടി.ടിയിലേക്ക്

pada

പ​ട,​ ​നാ​ര​ദ​ൻ,​ ​വെ​യി​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ൽ​ ​പ്രീ​മി​യ​ർ​ ​ചെ​യ്യു​ന്നു.​ ​മാ​ർ​ച്ച് 30​ന് ​പ​ട,​ ​ഏ​പ്രി​ൽ​ 8​ന് ​നാ​ര​ദ​ൻ,​ ​ഏ​പ്രി​ൽ​ 15​ന് ​വെ​യി​ൽ​ ​എ​ന്നി​ങ്ങ​നെ​ ​സ്ട്രീ​മി​ങ് ​ന​ട​ക്കും.​ ​മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം ഏപ്രിൽ 1ന് ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. കെ.​എം.​ ​ക​മ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പ​ട​ ​മാ​ർ​ച്ച് 11​നാ​ണ് ​തി​യേ​റ്റ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​വി​നാ​യ​ക​ൻ,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ജോ​ജു​ ​ജോ​ർ​ജ് ​എ​ന്നി​വ​രാ​ണ് ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​യ​ ​നാ​ര​ദ​ൻ​ ​മാ​ർ​ച്ച് 3​നാ​ണ് ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​മാ​യാ​ന​ദി​ക്കും​ ​വൈ​റ​സി​നും​ ​ശേ​ഷം​ ​ആ​ഷി​ഖ് ​അ​ബു​വും​ ​ടൊ​വി​നോ​ ​തോ​മ​സും​ ​ഒ​ന്നി​ച്ച​ ​ചി​ത്രം​ ​കൂ​ടി​യാ​യി​രു​ന്നു​ ​നാ​ര​ദ​ൻ.​ ​അ​ന്ന​ ​ബെ​ന്നാ​ണ് ​ചി​ത്ര​ത്തി​ൽ​ ​നാ​യി​ക.​ ​ന​വാ​ഗ​ത​നാ​യ​ ​ശ​ര​ത് ​മേ​നോ​ൻ​ ​ഷെ​യ്‌​ൻ​‌​ ​നി​ഗ​ത്തെ​ ​നാ​യ​ക​നാ​ക്കി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വെ​യി​ൽ​ ​ഫെ​ബ്രു​വ​രി​ 25​നാ​ണ് ​തി​യേ​റ്റ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ത്.
ഏ​പ്രി​ൽ​ 1​ന് ​ആ​മ​സോ​ൺ​ ​പ്രൈ​മി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​മാ​ണ് ​പ്ര​ഭാ​സി​ന്റെ​ ​രാ​ധേ​ശ്യാം.​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം​ ​എ​ന്നീ​ ​നാ​ലു​ ​ഭാ​ഷ​ക​ളി​ലാ​യാ​ണ് ​ചി​ത്രം​ ​റി​ലീ​സാ​യ​ത്.​ ​പൂ​ജ​ ​ഹെ​ഗ്‌​ഡെ​യാ​ണ് ​നാ​യി​ക.ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഹേ​ ​സി​നാ​മി​ക​ ​ഇ​ന്ന് ​നെ​റ്റ്‌​ഫ്ളി​ക്സി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​
​പ്ര​ശ​സ്ത​ ​നൃ​ത്ത​ ​സം​വി​ധാ​യി​ക​ ​ബൃ​ന്ദ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹേ​ ​സി​നാ​മി​ക​യി​ൽ​ ​അ​ദി​തി​ ​റാ​വു​വും​ ​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ളു​മാ​ണ് ​ഈ​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​മാ​ർ.അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ​ ​നാ​യ​ക​നാ​യ​ ​മെ​മ്പ​ർ​ ​ര​മേ​ശ​ൻ​ ​ഏ​പ്രി​ൽ​ 1​ന് ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്‌​ഫോ​മാ​യ​ ​സീ​ ​ഫൈ​വി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​ന​വാ​ഗ​ത​രാ​യ​ ​ആ​ന്റോ​ ​ജോ​സ് ​പെ​രേ​ര​യും​ ​എ​ബി​ ​ട്രീ​സ​ ​പോ​ളും​ ​ചേ​ർ​ന്നു​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​ര​ചി​ച്ചു​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ ​ചി​ത്ര​മാ​ണ് ​ചെ​മ്പ​ൻ​ ​വി​നോ​ദ് ​ജോ​സ്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ശ​ബ​രീ​ഷ് ​വ​ർ​മ്മ,​ ​സാ​ബു​മോ​ൻ,​ ​ഗാ​യ​ത്രി​ ​അ​ശോ​ക്,​ ​മാ​മു​ക്കോ​യ,​ ​ഇ​ന്ദ്ര​ൻ​സ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​മാ​യ​ ​ആ​റാ​ട്ട് ​തി​യേ​റ്റ​ർ​ ​റി​ലീ​സി​നു​ശേ​ഷം​ ​മാ​ർ​ച്ച് 20​ന് ​ആ​മ​സോ​ൺ​ ​പ്രൈ​മി​ൽ​ ​സ്ട്രീ​മി​ങ് ​ചെ​യ്തു.​ ​ദു​ൽ​ഖ​ൽ​ ​സ​ൽ​മാ​ന്റെ​ ​സ​ല്യൂ​ട്ട് ​നേ​രി​ട്ട് ​സോ​ണി​ ​ലി​വി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​.