കിളിമാനൂർ: ബ്ലോക്ക് അതിർത്തിയിൽ ജനങ്ങൾക്ക് ദൈനംദിന ജീവിതത്തിൽ വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രായഭേദമന്യേ ലഭ്യമാക്കുന്നതിന് മുൻഗണന നൽകി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് ബ്ലോക്ക് പ്രസിഡന്റ് ബി.പി. മുരളിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. 99, 30,64,764 രൂപ വരവും 95, 61, 40,466 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ആരോഗ്യമേഖലയിൽ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് വേണ്ടി 12. 99 കോടി രൂപയും, പള്ളിക്കൽ, കേശവപുരം സി.എച്ച്.സി പാലിയേറ്റീവ് കെയർ പദ്ധതിക്ക് 50 ലക്ഷം രൂപയും, കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കായി 3 കോടി 50 ലക്ഷം രൂപയും, ഭവന നിർമ്മാണ പദ്ധതികൾക്കായി 7 കോടി 93 ലക്ഷം രൂപ, അങ്കണവാടി നിർമ്മാണത്തിന് 85 ലക്ഷം രൂപ, വനിതാ ഹെൽത്ത് ക്ലബ് വൃദ്ധജന സംരക്ഷണം പോഷകാഹാര വിതരണം എന്നിവയ്ക്കായി 1 കോടി 50 ലക്ഷം രൂപയും, ക്ഷീരകർഷകർക്കും ഡെയറി യൂണിറ്റ് സ്ഥാപിക്കുന്നതിനായി 86 ലക്ഷം രൂപയും, പട്ടികജാതി ക്ഷേമ പദ്ധതികൾക്കായി 15,89 ,50000 രൂപയും, ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പുഴ പുനരുജീവന പദ്ധതിക്ക് 20, 25,00,000 രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.