sajin

കിളിമാനൂർ: കിളിമാനൂർ മറവക്കുഴിയിൽ റബ്ബർഷീറ്റ് മോഷ്ടിച്ച നിലമേൽ ബംഗ്ലാക്കുന്ന് കാവൂർകോണം ചരുവിള പുത്തൻവീട്ടിൽ കൃഷ്ണകുമാർ (39), നെട്ടയം സജിൻ നിവാസിൽ സജിൻ (33) എന്നിവരെ അറസ്റ്റുചെയ്തു .മറവക്കുഴി മുബാറക് മൻസിലിൽ ജമാൽ മുഹമ്മദിന്റെ വീടിനു പുറത്ത് സൂക്ഷിച്ചിരുന്ന ഷീറ്റാണ് മോഷ്ടിച്ചത്. പൊലിസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ പ്രതികളെ പിടികൂടുകയായിരുന്നു.