
വെഞ്ഞാറമൂട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അന്തരിച്ച കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു. ബഷീറിന്റെ പുസ്തകശേഖരം ഡി.സി.സി ലൈബ്രറിക്ക് കൈമാറുമെന്ന് മകൻ നിഷാന്ത് ബഷീർ നേതാക്കളെ അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ആനാട് ജയൻ, ആനക്കുഴി ഷാനവാസ്, തേക്കട അനിൽകുമാർ, വെമ്പായം അനിൽകുമാർ, പുരുഷോത്തമൻ നായർ, മനോജ്, നസീർ, ജഗ്ഫർ, അസീസ്, രമേശൻ എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു.