
തിരുവനന്തപുരം: ബഡ്ജറ്റ് പ്രസംഗത്തിൽ ഉൾപ്പെട്ടിട്ടില്ലാത്തതും ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കിയതുമായ കുടിവെള്ള പദ്ധതികളിലെ വിതരണ ശൃംഖല കിഫ്ബി ധനസഹായത്തോടെ പൂർത്തീകരിക്കാനായി 521.20 കോടി രൂപയ്ക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലെ അഞ്ച് കുടിവെള്ള വിതരണ പദ്ധതികൾക്കുള്ള തുകയ്ക്കാണ് ഭരണാനുമതിയെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കൊയിലാണ്ടി, തൊടുപുഴ, താനൂർ, മട്ടന്നൂർ, ഇരിട്ടി, ഷൊർണൂർ മുനിസിപ്പാലിറ്റികൾ, വാണിയംകുളം പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.