ആറ്റിങ്ങൽ: കോരാണി നങ്ങേലിഗ്രാമം വിളയിൽ തെക്കതിൽ ശ്രീബാലഭദ്രാദേവീ ക്ഷേത്രത്തിലെ ഉത്സവം ഇന്നുമുതൽ ഏപ്രിൽ 6 വരെ നടക്കും.ഇന്ന് വൈകിട്ട് 6 ന് തോറ്റംപാട്ട് ആരംഭം. തുടർന്നുള്ള ദിവസങ്ങളിൽ പതിവ് ഉത്സവ ചടങ്ങുകൾ. ഏപ്രിൽ 3 ന് വൈകിട്ട് 4 ന് ഐശ്വര്യപൂജ, 7.30ന് മാലപ്പുറം പാട്ട്. 9 ന് കാപ്പിസദ്യ. 5 ന് രാവിലെ 11 ന് നാഗരൂട്ട്, 6 ന് രാവിലെ 9 ന് പൊങ്കാല, വൈകിട്ട് 6ന് വലിയകാണിക്ക.