
കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ 129ാമത് തിരുവാതിര മഹോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ 4.10ന് മഹാഗണപതിഹവനം, 5.05ന് നിർമ്മാല്യ ദർശനം, 5.30ന് അഭിഷേകം, മലർ നൈവേദ്യം, 6ന് ഗുരുപൂജ, 6.15 ന്പ്രഭാതപൂജ, 8ന് പന്തീരടിപൂജ,10.30ന് മദ്ധ്യാഹ്നപൂജ, 11.30ന് ഗുരുപൂജ, 12.30ന് അന്നദാനം, വൈകിട്ട് 5.30ന് ഗാനമേള, 7.15ന് സജീഷ് മണലേയുടെ പ്രഭാഷണം - വിഷയം ഗുരുദർശനത്തിന്റെ ആനുകാലികപ്രസക്തി, 8.30 ന് ലഘു ഭക്ഷണം, 9:30 മുതൽ തിരുവനന്തപുരം നടനക്ഷേത്ര അവതരിപ്പിക്കുന്ന കാർണിവൽ നൈറ്റ്സ് സമ്പൂർണ മെഗാഷോ.