
കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ 2018 സ്കീം ഒന്നും രണ്ടും സെമസ്റ്റർ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, ഒക്ടോബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ എം.കോം (റഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 & 2018 അഡ്മിഷൻ), ഡിസംബർ 2019 പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവാവോസി ഏപ്രിൽ 1, 4, 5, 6 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ രാവിലെ 10ന് നടത്തും.
നാലാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാംവർഷം (ത്രിവത്സരം), നാലാംവർഷം (പഞ്ചവത്സരം) എൽ എൽ.ബി പരീക്ഷകൾ ഏപ്രിൽ 11 മുതലും മൂന്നാംവർഷം (ത്രിവത്സരം), അഞ്ചാംവർഷം (പഞ്ചവത്സരം) എൽ എൽ.ബി പരീക്ഷകൾ മേയ് 4 മുതലും ആരംഭിക്കും.
അഞ്ചും ആറും സെമസ്റ്റർ ബി.എ /ബി.കോം /ബി.ബി.എ (എസ്.ഡി.ഇ) പരീക്ഷകൾക്ക് കരുനാഗപ്പള്ളി ഗവ.കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ചവറ ബി.ജെ.എം ഗവ. കോളേജിൽ പരീക്ഷയെഴുതണം.
മദ്ധ്യവേനലവധി ഏപ്രിൽ ഒന്നുമുതൽ
തിരുവനന്തപുരം: കേരള സർവകലാശാലയുടെ എല്ലാ അഫിലിയേറ്റഡ് കോളേജുകളുടെയും മദ്ധ്യവേനൽ അവധി ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെയാണ്. ജൂൺ ഒന്നിന് കോളേജുകൾ തുറക്കും.
ആരോഗ്യശാസ്ത്ര സർവകലാശാല
ഫൈനൽ എം.ബി.ബി.എസ്
പരീക്ഷ ഇന്ന്ആരംഭിക്കും
തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല ഫൈനൽ എം.ബി.ബി.എസ് പാർട്ട് 2 റഗുലർ/സപ്ലിമെന്ററി പരീക്ഷ ഇന്ന് ആരംഭിക്കുമെന്ന് കൺട്രോളർ ഒഫ് എക്സാമിനേഷൻസ് അറിയിച്ചു. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡുമായി രാവിലെ 9ന് മുൻപ് പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരണം. പരീക്ഷാ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന നടപടികൾ ആരിൽ നിന്നെങ്കിലും ഉണ്ടാകുകയാണെങ്കിൽ ഗൗരവമായി നേരിടുമെന്നും അധികൃതർ അറിയിച്ചു.
മോഡൽ കരിയർ സെന്ററിലെ
പ്ലേസ്മെന്റ് ഡ്രൈവ് ഏപ്രിൽ 8ന്
തിരുവനന്തപുരം: കേരള സർവകലാശാല എംപ്ളോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഏപ്രിൽ എട്ടിന് രാവിലെ 10 മുതൽ സൗജന്യ പ്ളേസ് മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. പ്രമുഖ സ്വകാര്യ കമ്പനികളിൽ ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്കായി 147 ഒഴിവുകളിലേക്കാണ് ഡ്രൈവ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 4ന് മുമ്പ് https://bit.ly/31BOKDu എന്ന ലിങ്കിലൂടെ പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ പ്രവൃത്തിസമയത്ത് 0471-2304577 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാമെന്ന് നാഷണൽ എംപ്ളോയ്മെന്റ് സർവീസ് സെന്റർ മാനേജർ അറിയിച്ചു.
പി.ജി മെഡിക്കൽ ഓപ്ഷൻ ഇന്നുകൂടി
തിരുവനന്തപുരം: ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സിലേക്കുള്ള ഓൺലൈൻ മോപ് അപ് അലോട്ട്മെന്റിന് www.cee.kerala.gov.in ൽ ഇന്ന് രാവിലെ പത്ത് വരെ രജിസ്ട്രേഷൻ നടത്താം.
എം.ബി.ബി.എസ് പരീക്ഷാ മാറ്റം: വിദ്യാർത്ഥികളുടെ എണ്ണം
നോക്കി തീരുമാനിക്കാമെന്ന് ആരോഗ്യ സർവകലാശാല
കൊച്ചി: ഇന്നു നടക്കുന്ന അവസാനവർഷ എം.ബി.ബി.എസ് പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികളുടെ ശതമാനം കണക്കാക്കി പരീക്ഷകൾ മാറ്റുന്ന കാര്യത്തിൽ പരീക്ഷാ ബോർഡ് തീരുമാനമെടുക്കുമെന്ന് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ക്ളാസുകൾക്കും പരിശീലനത്തിനും വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നു മുതലുള്ള പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 500 എം.ബി.ബി.എസ് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണിത്.
വിദ്യാർത്ഥികളുടെ ആശങ്ക മനസിലാകുന്നുണ്ടെന്നും പരിഹരിക്കാൻ നടപടിയെടുക്കുമെന്നും സർവകലാശാലയുടെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് സർവകലാശാല ആവശ്യപ്പെട്ടതനുസരിച്ച് ജസ്റ്റിസ് രാജ വിജയരാഘവൻ ഹർജി ഏപ്രിൽ നാലിലേക്ക് മാറ്റി. 2915 വിദ്യാർത്ഥികൾ റഗുലർ പരീക്ഷയ്ക്കും 811 വിദ്യാർത്ഥികൾ സപ്ളിമെന്ററി പരീക്ഷയ്ക്കും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഡ് വ്യാപനവും തുടർനിയന്ത്രണങ്ങളും വന്നതോടെ തിയറി ക്ളാസുകൾ, പ്രാക്ടിക്കൽ, ക്ളിനിക്കൽ പോസ്റ്റിംഗ്, സെമിനാറുകൾ തുടങ്ങിയവയിൽ മതിയായ പരിശീലനം നൽകാൻ കോളേജുകൾക്ക് കഴിഞ്ഞില്ലെന്ന് ഹർജിക്കാർ പറയുന്നു. പാഠ്യപദ്ധതിയനുസരിച്ചുള്ള പരിശീലന പരിപാടി പൂർത്തിയാക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകുന്നതിനു പകരം സർവകലാശാല തിരക്കിട്ട് പരീക്ഷ നടത്തുകയാണെന്നും ഹർജിക്കാർ ആരോപിച്ചു.