
നെയ്യാറ്റിൻകര: പാരമ്പര്യാചാരമനുസരിച്ച് ഇരുമ്പിൽ പുളിയിൻകീഴ് ശ്രീഭദ്രകാളിദേവീ ക്ഷേത്രത്തിലെ തൂക്കനേർച്ചയ്ക്കായുളള തൂക്കവില്ല് നെയ്യാറിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ വില്ല് ക്ഷേത്രവലയം വച്ച് ക്ഷേത്രസന്നിധിയിലെത്തിച്ചു.എല്ലാ വർഷവും മീനഭരണി നേർച്ചത്തൂക്കം കഴിഞ്ഞാൽ വില്ല് ക്ഷേത്രക്കടവിലെ നെയ്യാറിലെ ഒഴുക്ക് കൂടുതലുളള ഭാഗത്ത് താഴ്ത്തിയിടും. കൊവിഡിന് തുടർന്ന് കഴിഞ്ഞ വർഷം തൂക്കം നടത്താനായില്ല.അതിനാൽ 2 വർഷത്തിന് ശേഷമാണ് വില്ല് നെയ്യാറിൽ നിന്ന് കരയ്ക്കെടുക്കുന്നത്. തൂക്കത്തിനും 7 നാൾ മുമ്പാണ് വില്ല് പുറത്തെടുക്കുന്നത്. അതിന് ശേഷമാണ് തൂക്കത്തിനായിട്ടുളള നൊയമ്പ് നിറുത്തൽ ചടങ്ങ്. ഏപ്രിൽ 4നാണ് തൂക്കം.