p

ശിവഗിരി: അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാൻ നിർഭയനായി പോരാടിയ സന്യാസിശ്രേഷ്ഠനായിരുന്നു സ്വാമി ബോധാനന്ദ എന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സ്വാമി ബോധാനന്ദ രൂപം കൊടുത്ത ധർമ്മഭടസംഘം അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ നിന്നു. ശ്രീനാരായണഗുരുദേവൻ അനന്തരഗാമിയായി അഭിഷേകം ചെയ്ത് വാഴിച്ച സ്വാമിബോധാനന്ദയുടെ ജീവിതത്തെ ആസ്പദമാക്കി നടന്ന കഥാപ്രസംഗ പരിശീലന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി സച്ചിദാനന്ദ. കാഥികൻ കോട്ടയം പ്രസന്നകുമാർ ശ്രീനാരായണഗുരുദേവനും സ്വാമി ബോധാനന്ദനും എന്ന കഥാപ്രസംഗം അവതരിപ്പിച്ചു. ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ സംസാരിച്ചു.

ധാ​ർ​മ്മി​ക​മൂ​ല്യ​ങ്ങ​ൾ​ ​സൂ​ക്ഷി​ക്ക​ണ​മെ​ന്ന്സ്വാ​മി​ ​വി​ശാ​ലാ​ന​ന്ദ

ശി​വ​ഗി​രി​:​ ​സ​മ്പ​ത്തി​ന്റെ​ ​അ​തി​പ്ര​സ​ര​ത്തി​ൽ​ ​വ്യ​ക്തി​യു​ടെ​യും​ ​കു​ടും​ബ​ത്തി​ന്റെ​യും​ ​ധാ​ർ​മ്മി​ക​മൂ​ല്യ​ങ്ങ​ൾ​ ​ത​ക​രാ​തെ​ ​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ബോ​ർ​ഡം​ഗം​ ​സ്വാ​മി​ ​വി​ശാ​ലാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​സ​ഭ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​മീ​മാം​സാ​ ​പ​രി​ഷ​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​സു​രേ​ഷ്ബാ​ബു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബ്ര​ഹ്മ​ചാ​രി​ ​അ​സം​ഗ​ചൈ​ത​ന്യ​ ​പ​ഠ​ന​ക്ലാ​സ് ​ന​യി​ച്ചു.​ ​ശി​വ​ഗി​രി​മ​ഠം​ ​പി.​ആ​ർ.​ഒ​ ​ഇ.​എം.​സോ​മ​നാ​ഥ​ൻ,​ ​സ​ഭ​യു​ടെ​ ​കേ​ന്ദ്ര​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​ആ​റ്റി​ങ്ങ​ൽ​ ​കൃ​ഷ്ണ​ൻ​കു​ട്ടി,​ ​അ​നി​ൽ​ത​ടാ​ലി​ൽ,​ ​കെ.​ജി.​സു​രേ​ഷ്,​ ​വി​മ​ല,​ ​ഷാ​ജി,​ ​സു​നി​ലി,​ ​കോ​ഹി​നൂ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റി​ൽ​ ​പു​തി​യ​ ​അം​ഗ​ങ്ങൾ

ശി​വ​ഗി​രി​:​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റി​ന്റെ​ ​വി​ശേ​ഷാ​ൽ​ ​ബോ​ർ​ഡ് ​യോ​ഗം​ ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​കൂ​ടി.​ ​സ്വാ​മി​ ​ദേ​വാ​ത്മാ​ന​ന്ദ​ ​സ​ര​സ്വ​തി,​ ​സ്വാ​മി​ ​ഗു​രു​കൃ​പാ​ന​ന്ദ,​ ​സ്വാ​മി​ ​ഗു​രു​പ്ര​ഭാ​ന​ന്ദ,​ ​സ്വാ​മി​ ​ഗു​രു​പ്ര​കാ​ശം,​ ​സ്വാ​മി​ ​ജ്ഞാ​ന​തീ​ർ​ത്ഥ,​ ​സ്വാ​മി​ ​ശ​ങ്ക​രാ​ന​ന്ദ​ ​എ​ന്നി​വ​ർ​ക്ക് ​അം​ഗ​ത്വം​ ​ന​ൽ​കി​യ​താ​യി​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ​ ​അ​റി​യി​ച്ചു.