sivagiri

ശിവഗിരി: തീർത്ഥാടന നവതി, ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലി എന്നിവയുടെ ഭാഗമായി ഒരു വർഷക്കാലം ആഗോളതലത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ നടത്തിപ്പിനുളള കമ്മിറ്റികൾ രൂപീകരിച്ചു. നവതി ആഘോഷക്കമ്മിറ്റിയുടെ സെക്രട്ടറിയായി സ്വാമി ഗുരുപ്രസാദിനെയും ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷക്കമ്മിറ്റി സെക്രട്ടറിയായി സ്വാമി വിശാലാനന്ദയെയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് യോഗം തീരുമാനിച്ചു. ഗുരുധർമ്മപ്രചാരണസഭയുടെ സെക്രട്ടറിയാണ് സ്വാമി ഗുരുപ്രസാദ്. സ്വാമി വിശാലാനന്ദ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറിയാണ്. ഇരുവരും ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗങ്ങളുമാണ്.