sslc

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. ആദ്യ ദിനം മലയാളം ഒന്നാം പേപ്പറാണ്. കേരളത്തിനകത്തും പുറത്തുമായി 2961 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഏപ്രിൽ 29 വരെയാണ് പരീക്ഷ. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മന്ത്രി ഇന്നലെ രാത്രി 7ന് ഓൺലൈനായി ഡി.ഇ.ഒമാരുടെ യോഗം വിളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

 ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി,​വി.​എ​ച്ച്.​എ​സ്.​ഇ​ ​പ​രീ​ക്ഷ​ക​ൾ​ ​ആ​രം​ഭി​ച്ചു

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി,​വി.​എ​ച്ച്.​എ​സ്.​ഇ​ ​പ​രീ​ക്ഷ​ക​ൾ​ ​സം​സ്ഥാ​ന​ത്ത് ​ആ​രം​ഭി​ച്ചു.​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​കു​റ​ഞ്ഞ​തോ​ടെ​ ​ആ​ശ​ങ്ക​ക​ളി​ൽ​ ​നി​ന്ന് ​അ​ക​ന്നാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ആ​ദ്യ​ദി​നം​ ​പ​രീ​ക്ഷാ​ഹാ​ളു​ക​ളി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​സോ​ഷ്യോ​ള​ജി,​ആ​ന്ത്രോ​പോ​ള​ജി,​ ​ഇ​ല​‌​ക്‌​ട്രോ​ണി​ക്‌​സ് ​സ​ർ​വീ​സ് ​(​ഓ​ൾ​ഡ്),​ ​ഇ​ല​ക്‌​ട്രോ​ണി​ക്‌​ ​സി​സ്റ്റം​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു​ ​ആ​ദ്യ​ദി​വ​സ​ത്തെ​ ​പ​രീ​ക്ഷ.​ ​ചോ​ദ്യ​ങ്ങ​ൾ​ ​കു​ഴ​യ്‌​ക്കു​ന്ന​താ​യി​രു​ന്നി​ല്ലെ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.