പാലോട്:നന്ദിയോട് ഗ്രാമപഞ്ചായത്തിലെ,ആലുംകുഴി വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം സംഘടിപ്പിച്ചു.വാർഡ് മെമ്പറും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനുമായ കാനാവിൽ ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു.നൂറ് തൊഴിൽ ദിനം പൂർത്തീകരിച്ചതിന്റെ ഭാഗമായി മേറ്റുമാർക്കും തൊഴിലുറപ്പ് ജീവനക്കാർക്കുമുള്ള ഉപഹാരം വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ വിതരണം ചെയ്തു.മോനിട്ടറിംഗ് സമിതി അംഗങ്ങളായ ജയകുമാരി,ലിബി,പ്രമോദ് സാമുവൽ, തൊഴിലുറപ്പ് ജീവനക്കാരായ ബിജു എസ്,അഖിൽ,ഷീനു മോഹൻ,മേറ്റുമാരായ ശശികല,സുശീല,വിമല,സിന്ധു,ശ്രീന,ബിന്ദു,നസീറ ബീവി,മേരി,സെലീന,ശാന്തകുമാരി,ലളിത തുടങ്ങിയവർ പങ്കെടുത്തു.