
വർക്കല:അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ കെ.ജി.കിഡ്സ് വിഭാഗവും വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് വിഷരഹിത പച്ചക്കറിയുടെ പ്രദർശന വിപണന മേള സംഘടിപ്പിച്ചു.കെ.ജി വിഭാഗം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വീട്ടുവളപ്പിൽ കൃഷിചെയ്ത കാർഷിക വിഭവങ്ങളാണ് മേളയിൽ എത്തിച്ചത്.ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എസ്.പൂജ, വൈസ് പ്രിൻസിപ്പൽ മോനിഏഞ്ചൽ തുടങ്ങിയവർ സംസാരിച്ചു.