വെള്ളറട: രാവിലെ 6ന് സംഗമവേദിയിൽ പ്രഭാതവന്ദനം,​ തുടർന്ന് ദിവ്യ കാരുണ്യ ആശീർവാദവും ദിവ്യബലിയും 6. 30ന് സങ്കീർത്തനപാരായണം,​ 7ന് സംഗമവേദിയിൽ ദിവ്യബലി,​ നെറുകയിൽ തമിഴിൽ ദിവ്യബലി,​ 8. 30ന് പ്രാർത്ഥനാ ശുശ്രൂഷ സംഗമവേദിയിൽ,​ 10ന് സംഗമവേദിയിൽ ദിവ്യബലി,​ 10ന് നെറുകയിൽ വിശുദ്ധ കുരുശിന്റെ നെവോന,​ 12ന് സംഗമവേദിയിൽ കുരിശിന്റെ വഴി,​ 1ന് സംഗമവേദിയിൽ ദിവ്യബലി,​ 2ന് ദിവ്യകാരുണ്യ ആരാധനയും ആശീർവാദവും, 3ന് സംഗമവേദിയിൽ പ്രാർത്ഥന ശുശ്രൂഷ,​3ന് നെറുകയിൽ കുരിശിന്റെ വഴി,​ തുടർന്ന് ആഘോഷമായ ദിവ്യബലി,​ 4.15ന് സ്വാഗതനൃത്തം,​ 4.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി സംഗമ വേദിയിൽ,​ തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ എസ്.ഡി.വി മുഖ്യ കാർമ്മികത്വം വഹിക്കും. 4.30ന് നെറുകയിൽ ദിവ്യബലി,​ 6ന് കുരിശുമല സ്ഥാപകൻ ഫാ: ജോൺ ബാപ് റ്റിസ്റ്റ് ഒസിഡി അനുസ്മരണ സമ്മേളനം സംഗമവേദിയിൽ. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റവ: മോൺ ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിക്കും. എം. വിൽസന്റ് എം.എൽ.എ, ​റവ: ഫാ: മനുവേൽ കരിപ്പോട്ട്,​ പ്രദീപ്,​ ഫെമിനാ ബർലിൻ ജോയി തുടങ്ങിയവ‌ർ സംസാരിക്കും. 8ന് ഷോട്ട് ഫിലിം പ്രദർശനം,​ 8.30നും 10.30നും ക്രിസ്തീയ സംഗീതാർച്ചന.