മലയിൻകീഴ് : കേരളാ ലൈബ്രറി കൗൺസിൽ ജില്ലാടിസ്ഥാനത്തിൽ നടത്തിയ വനിതാ വായന മത്സരത്തിൽ രണ്ടാം സ്ഥാനം 'കരസ്ഥമാക്കി വിജയിച്ച മലയിൻകീഴ് മണപ്പുറം ഗ്രാമ സ്വരാജ് ഗ്രന്ഥശാലയുടെ പ്രതിനിധി പ്രീതാ അഭിലാഷിനെ ലോക് താത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റും മലയിൻകീഴ് ജെ.പി.സ്മാരക സഹകരണ സംഘം പ്രസിഡന്റുമായ എൻ.എം.നായർ പ്രീതയുടെ വസതിയിലെത്തി ഷാൾ അണിയിച്ച് അനുമോദിച്ചു.ഗ്രന്ഥശാലാ സംഘം പ്രസിഡന്റ് കെ.വി.രാജേഷ്,വി.എസ്.ശ്രീകാന്ത്,ഡി.സതീഷ് കുമാർ,സജീവ് എന്നിവർ പങ്കെടുത്തു.