പൂവാർ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം ഏപ്രിൽ 2 ന് നെയ്യാറ്റിൻകര കോൺവെൻ്റ് റോഡിലെ പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് ഒാറ്റോറിയത്തിൽ (അഡ്വ.സുരേന്ദ്രൻ നഗർ) രാവിലെ 10ന് കെ.ആൻസലൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.കെ.ഹരീന്ദ്രൻ എം.എൽ.എ മുതിർന്ന വ്യാപാരികളെ ആദരിക്കും. എം.വിൻസെൻ്റ് എം.എൽ.എ ഉന്നത വിജയം നേടിയവർക്ക് അവാഡുകൾ വിതരണം ചെയ്യും. താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ അദ്ധ്യക്ഷനാകുന്ന സമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണകുമാർ മുുഖ്യ പ്രഭാഷണം നടത്തും. ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ പ്രസിഡന്റ് തലയൽ മധു, ജില്ലാ ജനറൽ സെക്രട്ടറി ശ്രീകാര്യം നടേശൻ, താലൂക്ക് സപ്ലൈ ഓഫീസർ എസ്. എസ്. അജിത് കുമാർ, മുനിസിപ്പൽ കൗൺസിലർ മഞ്ചത്തല സുുരേഷ്, വർക്കിംഗ് പ്രസിഡൻ്റ് പൊഴിയൂർ ആൻ്റണി, താലൂക്ക് ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ തുടങ്ങിയവർ സംസാരിക്കും.