തിരുവനന്തപുരം: സമ്പന്നമായ സാംസ്കാരിക പാരമ്പര്യമാണ് കേരള കൗമുദി നാടിന് പകർന്നു നൽകിയതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് കേരളകൗമുദിയുടെ എക്‌സലൻസ് അവാ‌ർഡ് വിതരണം ഹോട്ടൽ ചിരാഗ് ഇന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അടിച്ചമർ‌ത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾക്കായി തൂലിക പടവാളാക്കി പോരാടിയത് പത്രാധിപർ കെ.സുകുമാരനും കേരള കൗമുദിയുമാണ്. മാദ്ധ്യമ ധർമ്മത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും കേരള കൗമുദി എക്കാലവും നിലനിറുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡോ. ഷാജി രാജിന്റെ പുനർജ്ജനി ലൈഫ് സയൻസ് കേരളകൗമുദിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.14 ജില്ലകളിലായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കേരളകൗമുദി തിരുവനന്തപുരം,​ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എഡിറ്റർ എ.സി റെജി സ്വാഗതം പറഞ്ഞു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച ലോർഡ്സ് ഹോസ്പിറ്റൽ ചെയർമാൻ പദ്മശ്രീ ഡോ. കെ.പി ഹരിദാസ്, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി വി.ബി രൂപേഷിന് വേണ്ടി കമ്പനി ചെയർമാനും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി.വിഷ്ണുഭക്തൻ, ജ്യോതിസ് സ്കൂൾ പ്രിൻസിപ്പൽ എൽ. സലിത ,​സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ,​കട്ട്സ് ആൻഡ് കേൾസ് മാനേജിംഗ് പാർട്ട്ണർ മിനി അനിൽകുമാർ, കർണികാർ ക്ലിനിക് എം.ഡി പാർവ്വതി ശ്രീരാജ്, പുനർജെനി ലൈഫ് സയൻസ് എം.ഡി ഡോ. ഷാജി രാജ്, സുരേന്ദ്ര ഗ്രൂപ്പ് എം.ഡി കെ. ഗോപീകൃഷ്ണ, അനോക്‌സൻ ഓവർസീസ് എഡ്യൂക്കേഷൻ എം.ഡി ലക്ഷ്മി സുരേന്ദ്രൻ, ഗാലന്റ് ഐ.എ.എസ് ഡയറക്ടർ ജസ്റ്റിൻ ജോർജ്ജ്, സമൈറ ഗ്രൂപ്പ് എം.ഡി ഷിബു തോമസ്, മുൻ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ്, ചെമ്പക ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ എൻ. ഷീജ, നിസ്സാൻ മരിക്കാർ ഡയറക്ടർ സുൾഫിക്കർ മരിക്കാർ,.അയ്റോൺ അക്കാഡമി എം.ഡി ആരോൺ ആരവ് ജോൺ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റും , കൗൺസിലറും, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയുമായ മഞ്ചത്തല സുരേഷ്, സാമൂഹ്യ പ്രവ‌ർത്തകൻ വി.ടി. ചെറിയാൻ എന്നിവർക്ക് മന്ത്രി വി.എൻ വാസവൻ പുരസ്കാരം നൽകി. പുനർജ്ജനി ലൈഫ് സയൻസിന്റ എം.ഡി ഡോ.ഷാജി രാജ് പ്രമേഹ രോഗത്തെപ്പറ്റിയുള്ള സംശയങ്ങൾക്ക് മറുപടി നൽകി. കേരള കൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ചന്ദ്രദത്ത് നന്ദി പറഞ്ഞു.